2 Chronicles 29:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ പിതാക്കന്മാര്‍ സര്‍വേശ്വരനോട് അവിശ്വസ്തരായി വര്‍ത്തിച്ചു; നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതകരമല്ലാത്ത തിന്മപ്രവൃത്തികള്‍ ചെയ്യുകയും അവിടുത്തെ ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും അതിനു പുറം കാട്ടുകയും ചെയ്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
Malayalam 1992 MBSI
നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കല്‍നിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്ത്, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ തിരുനിവാസത്തിൽ നിന്ന് മുഖം തിരിച്ച് അതിന് പുറം കാട്ടുകയും ചെയ്തുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവര്‍ത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ച് അതിനു പുറംകാട്ടുകയും ചെയ്തുവല്ലോ.
Malayalam Bible POC-ML 2013
നമ്മുടെ പിതാക്കന്‍മാര്‍ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ച് അവിശ്വസ്‌തത കാണിച്ചു; അവിടുത്തെ പരിത്യജിച്ചു; അവിടുത്തെ വാസസ്‌ഥലത്തുനിന്ന് അവര്‍ മുഖംതിരിച്ചു; അവിടുത്തെ മുന്‍പില്‍ പുറംതിരിഞ്ഞു,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായിരുന്നു; അവർ നമ്മുടെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളതു പ്രവർത്തിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് അവിടത്തെ നിവാസസ്ഥാനത്തുനിന്നു മുഖംതിരിക്കുകയും അവിടത്തോടു പുറം കാട്ടുകയും ചെയ്തു.