2 Chronicles 29:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ദേവാലയത്തിന്‍റെ പൂമുഖവാതിലുകള്‍ അടച്ചു വിളക്കുകള്‍ കെടുത്തി; വിശുദ്ധമന്ദിരത്തില്‍ ഇസ്രായേലിന്‍റെ ദൈവത്തിനു ധൂപമോ, ഹോമയാഗമോ അര്‍പ്പിക്കാതെയും ആയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
Malayalam 1992 MBSI
അവര്‍ മണ്ഡപത്തിന്റെ വാതിലുകള്‍ അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില്‍ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ച്, വിളക്കുകൾ കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന് ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മണ്ഡപത്തിന്‍റെ വാതിലുകള്‍ അടച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്‍റെ ദൈവത്തിനു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
Malayalam Bible POC-ML 2013
അവര്‍ പൂമുഖവാതിലുകള്‍ അടച്ചു; ദീപങ്ങള്‍ അണച്ചു; ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ വിശുദ്‌ധസ്‌ഥലത്തു ധൂപാര്‍ച്ചന നടത്തുകയോ ദഹനബലി അര്‍പ്പിക്കുകയോ ചെയ്‌തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യഹോവയുടെ ആലയത്തിലെ മണ്ഡപത്തിന്റെ വാതിൽ അടച്ച് വിളക്കുകൾ അണച്ചുകളഞ്ഞു. വിശുദ്ധമന്ദിരത്തിൽ ഇസ്രായേലിന്റെ ദൈവത്തിന് അവർ ധൂപവർഗം കത്തിക്കുകയോ ഹോമയാഗങ്ങൾ അർപ്പിക്കുകയോ ചെയ്തില്ല.