2 Chronicles 3:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മധ്യത്തില്‍ ഒന്നോടൊന്നു ചിറകുകള്‍കൊണ്ടു തൊട്ടിരുന്ന കെരൂബുകളുടെ എതിര്‍വശത്തെ ചിറകുകള്‍ ആലയത്തിന്‍റെ ഇരുവശവുമുള്ള ഭിത്തികളെ സ്പര്‍ശിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
Malayalam 1992 MBSI
മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റേ കെരൂബിന്‍റെ ഒരു ചിറക് ആലയത്തിന്‍റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്‍റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
Malayalam Bible POC-ML 2013
മധ്യത്തിലുള്ളവ രണ്ടും ഒന്നോടൊന്നു തൊട്ടും, രണ്ടറ്റത്തുമുള്ളവ ആലയത്തിന്‍െറ ഭിത്തിയോടുചേര്‍ന്നുംനിന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുപോലെതന്നെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറക് അഞ്ചുമുഴം നീളമുള്ളതും ദൈവാലയത്തിന്റെ മറുവശത്തെ ഭിത്തിയിൽ തൊട്ടിരിക്കുന്നതും ആയിരുന്നു. ഇതിന്റെ മറ്റേ ചിറകും അഞ്ചുമുഴം നീളമുള്ളതും ആദ്യത്തെ കെരൂബിന്റെ ചിറകിന്റെ അഗ്രത്തിൽ തൊട്ടതും ആയിരുന്നു.