2 Chronicles 3:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കണ്ഠാഭരണം പോലെയുള്ള ചങ്ങലകള്‍കൊണ്ട് സ്തംഭങ്ങളുടെ മുകള്‍ഭാഗം അലങ്കരിച്ചു. നൂറു മാതളപ്പഴരൂപങ്ങള്‍ ഉണ്ടാക്കി അവ ചങ്ങലകളില്‍ പിടിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
Malayalam 1992 MBSI
അന്തര്‍മ്മന്ദിരത്തില്‍ ഉള്ളപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കല്‍ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളില്‍ കോര്‍ത്തിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്തര്‍മന്ദിരത്തിൽ ഉള്ളതുപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലയ്ക്കൽ വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോര്‍ത്തിട്ടു.
Malayalam Bible POC-ML 2013
സ്‌തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട്‌ അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കണ്ണികൾ കൊരുത്തുചേർത്തവിധമുള്ള ചങ്ങലകൾ സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിച്ച് അദ്ദേഹം അവയെ അലങ്കരിച്ചു; നൂറു മാതളപ്പഴങ്ങളും ഉണ്ടാക്കി ചങ്ങലയിൽ ഘടിപ്പിച്ചു.