2 Chronicles 3:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സ്തംഭങ്ങള്‍ ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് ഇടത്തും വലത്തുമായി സ്ഥാപിച്ചു. വലത്തേതിന് യാഖീന്‍ എന്നും ഇടത്തേതിനു ബോവസ് എന്നും പേരു വിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിർത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.
Malayalam 1992 MBSI
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പില്‍ ഒന്നു വലത്തും മറ്റേതു ഇടത്തും നിര്‍ത്തി; വലത്തേതിന്നു യാഖീന്‍ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേര്‍ വിളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേത് ഇടത്തും നിര്‍ത്തി; വലത്തേതിനു യാഖീന്‍ എന്നും ഇടത്തേതിനു ബോവസ് എന്നും പേര്‍ വിളിച്ചു.
Malayalam Bible POC-ML 2013
ദേവാലയത്തിനു മുന്‍പില്‍ ഇടത്തും വലത്തുമായി ഈ സ്‌തംഭങ്ങള്‍ സ്‌ഥാപിച്ചു. വലത്തേതിനുയാഖീല്‍ എന്നും ഇടത്തേതിന് ബോവാസ് എന്നും പേര്‍ നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവാലയത്തിനുമുമ്പിൽ ഒന്നു തെക്കും മറ്റേതു വടക്കുമായി അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; തെക്കുവശത്തുള്ള സ്തംഭത്തിന് യാഖീൻ എന്നും വടക്കുവശത്തുള്ള സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു.