2 Chronicles 30:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ദൈവപുരുഷനായ മോശയുടെ നിയമമനുസരിച്ചു തങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ നിന്നു. പുരോഹിതന്മാര്‍ ലേവ്യരുടെ കൈയില്‍നിന്നു രക്തം വാങ്ങി യാഗപീഠത്തിന്മേല്‍ തളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു.
Malayalam 1992 MBSI
അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനത്ത് നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി തളിച്ചു.
Malayalam Bible POC-ML 2013
ദൈവ പുരുഷനായ മോശയുടെ നിയമമനുസരിച്ച് നിര്‍ദിഷ്‌ട സ്‌ഥാനങ്ങളില്‍ അവര്‍ നിന്നു. ലേവ്യര്‍ കൊടുത്ത രക്‌തം എടുത്തു പുരോഹിതന്‍മാര്‍ ബലിപീഠത്തിന്‍മേല്‍ തളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു.