2 Chronicles 30:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വയം ശുദ്ധീകരിക്കാത്ത പലരും ആ സമൂഹത്തില്‍ ഉണ്ടായിരുന്നു; അവര്‍ക്കു പെസഹാകുഞ്ഞാടിനെ കൊല്ലുവാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കുംവേണ്ടി ലേവ്യര്‍ പെസഹാകുഞ്ഞാടിനെ കൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു.
Malayalam 1992 MBSI
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയില്‍ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യര്‍ ഭരമേറ്റിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ട് ശുദ്ധിയില്ലാത്ത ഓരോരുത്തന് വേണ്ടി പെസഹ അറുത്ത് യെഹോവക്ക് നിവേദിക്കേണ്ട ഉത്തരവാദിത്തം ലേവ്യർ ഭരമേറ്റിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തനുവേണ്ടി പെസഹ അറുത്ത് യഹോവയ്ക്ക് നിവേദിക്കേണ്ടതിനു ലേവ്യര്‍ ഭരമേറ്റിരുന്നു.
Malayalam Bible POC-ML 2013
സമൂഹത്തില്‍ പലരും തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചിരുന്നില്ല. അതിനാല്‍ ലേവ്യര്‍ അവര്‍ക്കുവേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്ന്‌ കര്‍ത്തൃസന്നിധിയില്‍ പവിത്രമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു.