2 Chronicles 30:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ യെരൂശലേമില്‍ വന്നുകൂടുന്നതിനു ബേര്‍-ശേബമുതല്‍ ദാന്‍വരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവര്‍ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേര്‍ പെസഹ ആചരിച്ചിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
Malayalam 1992 MBSI
ഇങ്ങനെ അവര്‍ യെരൂശലേമില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാന്‍ വരേണ്ടതിന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലായിസ്രായേൽജനത്തിന്റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ അവര്‍ യെരൂശലേമിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാന്‍ വരേണ്ടതിനു ബേര്‍-ശേബമുതൽ ദാന്‍വരെ എല്ലാ യിസ്രായേലിന്‍റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല.
Malayalam Bible POC-ML 2013
ജനം ജറുസലെമില്‍ വന്ന്‌ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനു പെസഹാ ആചരിക്കണമെന്ന്‌, ബേര്‍ഷെബാമുതല്‍ ദാന്‍വരെ ഇസ്രായേലില്‍ എങ്ങും വിളംബരം ചെയ്യാന്‍, അവര്‍ കല്‍പന നല്‍കി. അതുവരെ വിധിപ്രകാരം അധികംപേര്‍ അത്‌ ആചരിച്ചിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!