2 Chronicles 30:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവും പ്രഭുക്കന്മാരും ചേര്‍ന്നു തയ്യാറാക്കിയ കത്തുകളുമായി സന്ദേശവാഹകര്‍ ഇസ്രായേലിലും യെഹൂദ്യയിലും സഞ്ചരിച്ചു. രാജാവ് ഇപ്രകാരം കല്പിച്ചിരുന്നു: “ഇസ്രായേല്‍ജനമേ, അസ്സീറിയാരാജാക്കന്മാരുടെ കൈയില്‍നിന്നു രക്ഷപെട്ട നിങ്ങള്‍ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുക. എന്നാല്‍ അവിടുത്തെ കൃപാകടാക്ഷം നിങ്ങള്‍ക്കുണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ.
Malayalam 1992 MBSI
അങ്ങനെ ഔട്ടാളര്‍ രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയില്‍ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാല്‍യിസ്രായേല്‍മക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളില്‍ അശ്ശൂര്‍രാജാക്കന്മാരുടെ കയ്യില്‍നിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്റെയും യെഹൂദാ ജനത്തിന്റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ.അപ്പോൾ അവൻ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്ക് മുഖം തിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഓട്ടാളര്‍ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലാ യിസ്രായേലിന്‍റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂര്‍രാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍.
Malayalam Bible POC-ML 2013
രാജാവും പ്രഭുക്കന്‍മാരും തയ്യാറാക്കിയ കല്‍പനയുമായി ദൂതന്‍മാര്‍ ഇസ്രായേലിലും യൂദായിലും ഉടനീളം സഞ്ചരിച്ചു. രാജകല്‍പന ഇതായിരുന്നു: ഇസ്രായേല്‍ ജനമേ, അസ്‌സീറിയാരാജാക്കന്‍മാരുടെ പിടിയില്‍ നിന്നു രക്‌ഷപെട്ട നിങ്ങളെ അവിടുന്നു കടാക്‌ഷിക്കേണ്ടതിനു നിങ്ങള്‍ അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ഇസ്രായേലിന്‍െറയുംദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു: “ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും.