2 Chronicles 32:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ സര്‍വേശ്വരന്‍ ഹിസ്കീയായെയും യെരൂശലേംനിവാസികളെയും അസ്സീറിയാരാജാവായ സെന്‍ഹേരീബിന്‍റെ കൈയില്‍നിന്നും മറ്റു ശത്രുക്കളില്‍നിന്നും രക്ഷിച്ച് അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത കൈവരുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ചു അവർക്കു ചുറ്റിലും വിശ്രമം നല്കി;
Malayalam 1992 MBSI
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്റെ കയ്യില്‍നിന്നും മറ്റെല്ലാവരുടെയും കയ്യില്‍നിന്നും രക്ഷിച്ചു അവര്‍ക്കും ചുറ്റിലും വിശ്രമം നല്കി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ച് അവർക്ക് ചുറ്റിലും വിശ്രമം നല്കി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ഹേരീബിന്‍റെ കൈയിൽനിന്നും മറ്റെല്ലാവരുടെയും കൈയിൽനിന്നും രക്ഷിച്ച് അവര്‍ക്കു ചുറ്റിലും വിശ്രമം നല്കി;
Malayalam Bible POC-ML 2013
അങ്ങനെ കര്‍ത്താവ്‌ അസ്‌സീറിയാ രാജാവായ സെന്നാക്കെരിബിന്‍െറയും മറ്റു ശത്രുക്കളുടെയും കൈകളില്‍നിന്നു ഹെസെക്കിയായെയും ജറുസലെംനിവാസികളെയും രക്‌ഷിച്ചു. അവരുടെ അതിര്‍ത്തികളില്‍ സ്വസ്‌ഥത നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ യഹോവ ഹിസ്കിയാവിനെയും ജെറുശലേം ജനതയെയും അശ്ശൂർരാജാവായ സൻഹേരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്നു രക്ഷിച്ചു. അവിടന്ന് അവർക്ക് ചുറ്റുപാടും സ്വസ്ഥതനൽകി.