2 Chronicles 33:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഭരണമേറ്റെടുത്തു. അമ്പത്തഞ്ചു വര്‍ഷം യെരൂശലേമില്‍ അദ്ദേഹം രാജ്യഭരണം നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.
Malayalam 1992 MBSI
മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന് പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.
Malayalam Bible POC-ML 2013
മനാസ്‌സെ പന്ത്രണ്ടാംവയസ്‌സില്‍ രാജാവായി. അവന്‍ ജറുസലെമില്‍ അന്‍പത്തിയഞ്ചുവര്‍ഷം ഭരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു.