2 Chronicles 33:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ പിതാവ് മനശ്ശെ ചെയ്തതുപോലെ അദ്ദേഹം സര്‍വേശ്വരന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുത്തിയില്ല; അങ്ങനെ ആമോന്‍ പൂര്‍വാധികം ദുഷ്പ്രവൃത്തികള്‍ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
Malayalam 1992 MBSI
തന്റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേലക്കുമേല്‍ അകൃത്യം ചെയ്തതേയുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതു പോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളൂ.
Malayalam Bible POC-ML 2013
എന്നാല്‍, പിതാവിനെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. പ്രത്യുത, പൂര്‍വാധികം തിന്‍മയില്‍ മുഴുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ തന്റെ പിതാവായ മനശ്ശെയിൽനിന്നു വ്യത്യസ്തമായി, ആമോൻ യഹോവയുടെമുമ്പാകെ വിനയപ്പെട്ടില്ല; അദ്ദേഹം തന്റെ അപരാധം വർധിപ്പിക്കുകമാത്രമേ ചെയ്തുള്ളൂ.