2 Chronicles 33:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താന്‍ നിര്‍മ്മിച്ച വിഗ്രഹം അദ്ദേഹം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ദാവീദിനോടും പുത്രനായ ശലോമോനോടും ഈ ആലയത്തെക്കുറിച്ചു സര്‍വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “ഞാന്‍ ഇസ്രായേലിന്‍റെ സകല ഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്‍റെ നാമം എന്നേക്കുമായി സ്ഥാപിക്കും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
Malayalam 1992 MBSI
താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊത്തുപണി ചെയ്ത് താൻ ഉണ്ടാക്കിയ വിഗ്രഹം അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ച് ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും ഇപ്രകാരം അരുളിചെയ്തിരുന്നു:“ ഞാൻ യിസ്രായേൽഗോത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലുള്ള ഈ ആലയത്തിൽ ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
Malayalam Bible POC-ML 2013
താന്‍ ഉണ്ടാക്കിയ വിഗ്രഹം അവന്‍ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചു. ഈ ആലയത്തെക്കുറിച്ചാണ്‌ ദാവീദിനോടും പുത്രനായ സോളമനോടും ദൈവം ഇപ്രകാരം അരുളിച്ചെയ്‌തത്‌: ഈ ആലയത്തിലും ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിലും എന്‍െറ നാമം ഞാന്‍ എന്നേക്കും പ്രതിഷ്‌ഠിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും