2 Chronicles 34:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[10,11] അതു സര്‍വേശ്വരമന്ദിരത്തിന്‍റെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു; അവര്‍ അത് കെട്ടിടങ്ങളുടെ കേടുപാടുകള്‍ നീക്കുന്നതിനു വേണ്ട ചെത്തുകല്ല്, തുലാങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ആവശ്യമായ തടി എന്നിവ വാങ്ങാന്‍ കല്പണിക്കാരെയും മരപ്പണിക്കാരെയും ഏല്പിച്ചു. യെഹൂദാരാജാക്കന്മാരുടെ അശ്രദ്ധമൂലമായിരുന്നു ആ കെട്ടിടങ്ങള്‍ ജീര്‍ണിച്ചുപോയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.
Malayalam 1992 MBSI
അവര്‍ അതു യഹോവയുടെ ആലയത്തില്‍ വേലചെയ്യിക്കുന്ന മേല്‍വിചാരകന്മാരുടെ കയ്യിലും അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തില്‍ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തിൽ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.
Malayalam Bible POC-ML 2013
അതു ജോലിയുടെ മേല്‍നോട്ടം വഹിച്ചിരുന്നവരെ ഏല്‍പിച്ചു. അവര്‍ പണം ദേവാലയത്തിന്‍െറ കേടുപോക്കാനുപയോഗിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ അവർ ആ പണം ഏൽപ്പിച്ചു. അവർ ആ പണം, ആലയം പുനരുദ്ധരിക്കാൻവേണ്ടി പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു വേതനമായി കൊടുത്തു.