2 Chronicles 34:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പണിക്കാര്‍ വിശ്വസ്തതയോടെ ജോലി ചെയ്തു. മെരാര്യകുലക്കാരായ യഹത്ത്, ഓബദ്യാ, കെഹാത്യകുലക്കാരായ സെഖര്യാ, മെശുല്ലാം എന്നീ ലേവ്യര്‍ പണികളുടെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെമേൽ വിചാരകന്മാർ ആയിരുന്നു.
Malayalam 1992 MBSI
ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേല്‍ പ്രവര്‍ത്തിച്ചു; മെരാര്‍യ്യരില്‍ യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന്‍ കെഹാത്യരില്‍ സെഖര്‍യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില്‍ സാമര്‍ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്‍വിചാരകന്മാര്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേൽ പ്രവര്‍ത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാന്‍ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമര്‍ഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു.
Malayalam Bible POC-ML 2013
പണിക്കാര്‍ വിശ്വസ്‌തതയോടെ ജോലിചെയ്‌തു. അവരുടെ മേല്‍നോട്ടം വഹിക്കുന്നതിന് മെറാറിവംശജനായയഹത്ത്, ഒബാദിയാ, കൊഹാത്ത്‌വംശജരായ സഖറിയാ, മെഷുല്ലാം എന്നീ ലേവ്യരെ നിയോഗിച്ചു. സംഗീതോപകരണങ്ങളില്‍ വൈ ദഗ്‌ധ്യമുള്ള ലേവ്യര്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജോലിക്കാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; അവർക്കു നിർദേശങ്ങൾ കൊടുക്കുന്നതിനു യഹത്ത്, ഓബദ്യാവ്, മെരാരിയുടെ പിൻഗാമികളായ ലേവ്യരും കെഹാത്തിന്റെ പിൻഗാമികളായ സെഖര്യാവ്, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു.