2 Chronicles 34:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ചുമട്ടുകാരുടെയും മറ്റു പണിക്കാരുടെയും മേല്‍നോട്ടം വഹിച്ചു. ലേവ്യര്‍ വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ഥരായിരുന്നു. ലേവ്യരില്‍ മറ്റു ചിലര്‍ അഭിജ്ഞരായ പകര്‍ത്തെഴുത്തുകാരും സേവകന്മാരും വാതില്‍കാവല്‌ക്കാരും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു.
Malayalam 1992 MBSI
അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേല്‍വിചാരകന്മാരായിരുന്നു; ലേവ്യരില്‍ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതില്‍കാവല്‍ക്കാരും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ,ചുമട്ടുകാർക്കും പലവിധ വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽക്കാവല്ക്കാരും ആയിരുന്നു.
Malayalam Bible POC-ML 2013
ചുമടെടുക്കുന്നവരുടെയും മറ്റേതുതരം ജോലി ചെയ്യുന്നവരുടെയും ചുമതല വഹിച്ചു. ലേവ്യരില്‍ ഇനിയും ചിലര്‍ പകര്‍പ്പെഴുത്തുകാരും സേവകന്‍മാരും വാതില്‍കാവല്‍ക്കാരുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഗീതോപകരണങ്ങൾ മീട്ടുന്നതിൽ വിദഗ്ദ്ധരായ ലേവ്യർ ചുമട്ടുകാരുടെ മേൽനോട്ടം വഹിച്ചിരുന്നു. അവർ എല്ലാത്തരം പണികളുടെയും മേൽവിചാരകരുമായിരുന്നു. ലേവ്യരിൽ ചിലർ ലേഖകരും വേദജ്ഞരും വാതിൽകാവൽക്കാരുമായി സേവനം അനുഷ്ഠിച്ചു.