2 Chronicles 34:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനങ്ങള്‍ക്കുംവേണ്ടി ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ചു സര്‍വേശ്വരന്‍റെ അരുളപ്പാട് ആരായുക. ഈ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന വചനം നമ്മുടെ പിതാക്കന്മാര്‍ അനുസരിച്ചില്ല. അതുമൂലം അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിഞ്ഞിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേല്‍ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും, യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനം പ്രമാണിക്കാതെയിരുന്നതുകൊണ്ട് നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും യിസ്രായേലിലും യെഹൂദായിലും ശേഷിച്ചിരിക്കുന്നവര്‍ക്കുംവേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിന്‍; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
Malayalam Bible POC-ML 2013
നിങ്ങള്‍ പോയി എനിക്കും ഇസ്രായേലിലും യൂദായിലും അവശേഷിക്കുന്ന ജനത്തിനുംവേണ്ടി ഈ ഗ്രന്‌ഥത്തിലെ വചനങ്ങളെപ്പറ്റി കര്‍ത്താവിനോട് ആരായുവിന്‍. ഈ ഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതിന്‍പ്രകാരം നമ്മുടെ പിതാക്കന്‍മാര്‍ കര്‍ത്താവിന്‍െറ വചനം അനുസരിക്കാതിരുന്നതിനാല്‍ അവിടുത്തെ ഉഗ്രകോപം നമ്മുടെമേല്‍ പതിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എനിക്കുവേണ്ടിയും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! നമ്മുടെ പൂർവികർ യഹോവയുടെ വചനങ്ങൾ പ്രമാണിച്ചിട്ടില്ല; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ പ്രവർത്തിച്ചിട്ടുമില്ല. അതിനാൽ യഹോവയുടെ ഉഗ്രകോപം നമ്മുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു.”