2 Chronicles 34:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തിന്മേല്‍ ഞാന്‍ അനര്‍ഥം വരുത്തും. ഇതിലെ നിവാസികളുടെമേല്‍ യെഹൂദാരാജാവിന്‍റെ മുമ്പാകെ വായിക്കപ്പെട്ട പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വര്‍ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനർത്ഥം വരുത്തും.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനര്‍ത്ഥം വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വരുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും യെഹൂദാരാജാവിന്‍റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളുമായ അനര്‍ഥം വരുത്തും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: യൂദാരാജാവിന്‍െറ മുന്‍പില്‍ വായിക്കപ്പെട്ട ഗ്രന്‌ഥത്തില്‍എഴുതിയിരിക്കുന്ന സകല ശാപങ്ങളും ഈ സ്‌ഥലത്തിന്‍മേലും ഇവിടത്തെനിവാസികളുടെമേലും ഞാന്‍ വര്‍ഷിക്കും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും സർവനാശം—യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സമസ്തശാപങ്ങളുംതന്നെ—വരുത്താൻപോകുന്നു.