2 Chronicles 34:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്‍റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
Malayalam 1992 MBSI
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യ ദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപാഗ്നി ഈ സ്ഥലത്ത് ചൊരിയും; അതു കെട്ടുപോകയും ഇല്ല.’
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
Malayalam Bible POC-ML 2013
അവര്‍ എന്നെ പരിത്യജിക്കുകയും അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിക്കുകയും അങ്ങനെ തങ്ങളുടെ കരവേലകളാല്‍ എന്നെ പ്രകോപിപ്പിക്കുകയുംചെയ്‌തതിനാല്‍ ഈ സ്‌ഥലത്തിന്‍മേല്‍എന്‍െറ ക്രോധം ഞാന്‍ ചൊരിയും. അതു ശമിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ സകലപ്രവൃത്തികളാലും എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തതിനാൽ ഈ സ്ഥലത്തിന്മേൽ ഞാൻ എന്റെ ക്രോധം ചൊരിയും; അതു ശമിക്കുകയുമില്ല.’