2 Chronicles 34:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സ്ഥലത്തിനും ഇതിലെ നിവാസികള്‍ക്കും എതിരെയുള്ള ദൈവത്തിന്‍റെ വചനം കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്‍റെ മുമ്പാകെ സ്വയം വിനയപ്പെടുകയും വസ്ത്രം കീറി വിലപിക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങൾ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും,നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്ക കൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്‍റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു നീ അവന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും എന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തി നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ഈ സ്‌ഥലത്തിനും ഇവിടത്തെനിവാസികള്‍ക്കും എതിരായ വാക്കുകള്‍ കേട്ടപ്പോള്‍ നീ അനുതപിക്കുകയും ദൈവമായ എന്‍െറ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുകയും വ സ്‌ത്രം കീറുകയും വിലപിക്കുകയും ചെയ്‌ത തിനാല്‍, ഞാന്‍ നിന്‍െറ യാചന ചെവിക്കാണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി യഹോവ കൽപ്പിച്ചിരിക്കുന്നതെന്തെന്നു കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ ദൈവമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.