2 Chronicles 34:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്യാമീന്യരെക്കൊണ്ടും യെരൂശലേമില്‍ കൂടിയിരുന്ന മറ്റെല്ലാവരെക്കൊണ്ടും രാജാവ് ഈ ഉടമ്പടി ചെയ്യിച്ചു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ചെയ്ത ഉടമ്പടി യെരൂശലേംനിവാസികള്‍ അനുസരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
Malayalam 1992 MBSI
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവന്‍ അതില്‍ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ ഈ ഉടമ്പടിയിൽ പങ്കാളികളാക്കി. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ നിയമപ്രകാരം എല്ലാം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെയൊക്കെയും അവന്‍ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
Malayalam Bible POC-ML 2013
ജറുസലെമിലും ബഞ്ചമിനിലുമുള്ള എല്ലാവരോടും അതു പാലിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവവുമായി ചെയ്‌ത ഉടമ്പടി ജറുസലെം നിവാസികള്‍ അനുസരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിലും ബെന്യാമീനിലുമുള്ള സകലരോടും ഈ വിധം സ്വയം പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഉടമ്പടിക്കനുസൃതമായി ജെറുശലേം ജനത ദൈവവുമായി അപ്രകാരം പ്രതിജ്ഞചെയ്തു.