2 Chronicles 34:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ഭൃത്യന്മാര്‍ ബാലിന്‍റെ ബലിപീഠങ്ങള്‍ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാര്‍ത്തും കൊത്തിയും നിര്‍മ്മിച്ച വിഗ്രഹങ്ങളും തകര്‍ത്തു പൊടിയാക്കി. അവയ്‍ക്കു ബലി അര്‍പ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളില്‍ അതു വിതറി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
Malayalam 1992 MBSI
അവന്‍ കാണ്‍കെ അവര്‍ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കാണ്‍കെ അവര്‍ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
Malayalam Bible POC-ML 2013
അവന്‍െറ മുന്‍പില്‍വച്ച്‌ അവര്‍ ബാലിന്‍െറ ബലിപീഠങ്ങള്‍ തകര്‍ത്തു; അവയ്‌ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍തല്ലിത്തകര്‍ത്തു; അഷേരാപ്രതിഷ്‌ഠകളും കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും തച്ചുടച്ചു. അവ ധൂളിയാക്കി അവയ്‌ക്കു ബലിയര്‍പ്പിച്ചിരുന്നവരുടെ ശവകുടീരങ്ങള്‍ക്കു മീതേ വിതറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ജനം ബാലിന്റെ ബലിപീഠങ്ങൾ തകർത്തു; അവയ്ക്കു മുകളിൽ ഉണ്ടായിരുന്ന ധൂപബലിപീഠങ്ങളും വെട്ടിനുറുക്കി. അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും അവർ അടിച്ചുതകർത്തു പൊടിയാക്കി; ആ പൊടി അവയ്ക്കു ബലികൾ അർപ്പിച്ചിരുന്നവരുടെ ശവകുടീരങ്ങളിൽ വിതറി.