2 Chronicles 35:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാളയുള്‍പ്പെടെയുള്ള യാഗമൃഗങ്ങളെ മോശയുടെ ധര്‍മശാസ്ത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിക്കാന്‍ പിതൃഭവനക്രമമനുസരിച്ചു ജനത്തിനു വിഭജിച്ചുകൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
Malayalam 1992 MBSI
പിന്നെ മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു അവര്‍ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്,ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ച് കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വെച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടതിന് അവര്‍ ജനത്തിന്‍റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു.
Malayalam Bible POC-ML 2013
ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ കര്‍ത്താവിനു ബലി അര്‍പ്പിക്കുവാനായിരുന്നു അത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിതൃഭവനവിഭാഗങ്ങൾ അനുസരിച്ച് ജനങ്ങൾക്കു വിതരണം ചെയ്യുന്നതിനായി അവർ ഹോമയാഗത്തിനുള്ളവ നീക്കിവെച്ചു. മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ജനങ്ങൾ അവ യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്യണമായിരുന്നു. കാളകളുടെ കാര്യത്തിലും അവർ ഇപ്രകാരംതന്നെ ചെയ്തു.