2 Chronicles 35:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചട്ടപ്രകാരം ലേവ്യര്‍ പെസഹാകുഞ്ഞാടുകളെ കൊന്നു തീയില്‍ ചുട്ടെടുത്തു; വിശുദ്ധവഴിപാടുകള്‍ കലങ്ങളിലും ചട്ടികളിലും കുട്ടകങ്ങളിലും വേവിച്ച് ഉടന്‍തന്നെ സര്‍വജനത്തിനും വിളമ്പിക്കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
Malayalam 1992 MBSI
അവര്‍ വിധിപോലെ പെസഹയെ തീയില്‍ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വ്വജനത്തിന്നും വേഗത്തില്‍ വിളമ്പിക്കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു; മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
Malayalam Bible POC-ML 2013
ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ട കങ്ങളിലും ചട്ടികളിലും വേവിച്ച്‌ ഉടനെ ജനത്തിനു വിതരണം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിധിപ്രകാരം അവർ പെസഹാക്കുഞ്ഞാടിന്റെ മാംസം തീയിൽ ചുട്ടെടുത്തു. മറ്റു അർപ്പിക്കപ്പെട്ട വിശുദ്ധവസ്തുങ്ങൾ അവർ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് വേഗത്തിൽ ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.