2 Chronicles 35:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുമുള്ള പെസഹാഭക്ഷണം ഒരുക്കി; അഹരോന്യപുരോഹിതന്മാര്‍, ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്ന ജോലിയില്‍ രാത്രിവരെ ഏര്‍പ്പെട്ടിരുന്നതുകൊണ്ടാണു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യപുരോഹിതന്മാര്‍ക്കുംവേണ്ടി പെസഹാഭക്ഷണം ഒരുക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
Malayalam 1992 MBSI
പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി.
Malayalam Bible POC-ML 2013
അനന്തരം, അവര്‍ തങ്ങള്‍ക്കും പുരോഹിതന്‍മാര്‍ക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ മേദസ്‌സും ദഹനബലിയും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെയും വ്യാപൃതരായിരുന്നതിനാൽ ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി.