2 Chronicles 35:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസാഫ്യരായ ഗായകര്‍ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദീര്‍ഘദര്‍ശിയായ യെദൂഥൂന്‍റെയും കല്പനകളനുസരിച്ച് തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‌ക്കാര്‍ അവരവരുടെ സ്ഥാനങ്ങളിലും നിന്നു; സഹോദരരായ ലേവ്യര്‍ തങ്ങള്‍ക്കുവേണ്ടി പെസഹ ഒരുക്കിയിരുന്നതുകൊണ്ടു തങ്ങളുടെ ശുശ്രൂഷയില്‍നിന്ന് അവര്‍ക്കും മാറി നില്‌ക്കേണ്ടി വന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവല്ക്കാർ അതതു വാതില്ക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.
Malayalam 1992 MBSI
ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസാഫ്യരായ സംഗീതക്കാര്‍ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദര്‍ശകനായ യെദൂഥൂന്‍റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാര്‍ അതതു വാതിൽക്കലും നിന്നു; അവര്‍ക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തു.
Malayalam Bible POC-ML 2013
ദാവീദിന്‍െറയും ആസാഫ്‌, ഹേമാന്‍, രാജാവിന്‍െറ ദീര്‍ഘദര്‍ശിയായയദുഥൂന്‍ എന്നിവരുടെയും നിര്‍ദേശമനുസരിച്ച്‌ ആസാഫിന്‍െറ സന്തതികളായ ഗായകര്‍ സ്വസ്‌ഥാനങ്ങളില്‍ നിന്നു. കാവല്‍ക്കാര്‍ ഓരോ വാതില്‍ക്കലും നിലയുറപ്പിച്ചു. അവര്‍ക്കു വേണ്ടത്‌ സഹോദരന്‍മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആസാഫിന്റെ പിൻഗാമികളായ ഗായകന്മാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും നിർദേശങ്ങളനുസരിച്ചുള്ള സ്ഥാനങ്ങളിൽ നിന്നു. ദ്വാരപാലകരും താന്താങ്ങളുടെ സ്ഥാനം വിട്ടുപോകേണ്ടതില്ലായിരുന്നു. കാരണം, അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടതും ഒരുക്കിയിരുന്നു.