2 Chronicles 35:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം പുരോഹിതന്മാരെ അവരുടെ ജോലികളില്‍ നിയമിക്കുകയും സര്‍വേശ്വരാലയത്തിലെ ശുശ്രൂഷകളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
Malayalam 1992 MBSI
അവന്‍ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി.
Malayalam Bible POC-ML 2013
പുരോഹിതന്‍മാരെ അവരുടെ ചുമതലകള്‍ ഏല്‍പിക്കുകയും കര്‍ത്താവിന്‍െറ ആലയത്തിലെ ശുശ്രൂഷകള്‍ക്ക്‌ അവരെ പ്രാത്‌സാഹിപ്പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം പുരോഹിതന്മാരെ അവരവരുടെ ചുമതലകൾക്കായി നിയോഗിക്കുകയും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.