2 Chronicles 35:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യോശീയാ പിന്തിരിഞ്ഞില്ല. നെഖോയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കാതെ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധം ചെയ്യുന്നതിനു പോയി. മെഗിദ്ദോ താഴ്വരയില്‍വച്ച് അവര്‍ തമ്മില്‍ ഏറ്റുമുട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്‌വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
Malayalam 1992 MBSI
എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയില്‍ യുദ്ധം ചെയ്‍വാന്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാന്‍ ചെന്നു.
Malayalam Bible POC-ML 2013
എന്നാല്‍, ജോസിയാ പിന്‍മാറിയില്ല. വേഷപ്രച്‌ഛന്നനായിയുദ്‌ധത്തിനു ചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്‌ത വാക്കു കേള്‍ക്കാതെ മെഗിദോ സമതലത്തില്‍വച്ച്‌ ജോസിയാ അവനുമായി ഏറ്റുമുട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും യോശിയാവ് നെഖോയെ വിട്ടു പിന്മാറിയില്ല, എന്നാൽ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പങ്കെടുത്തു. ദൈവകൽപ്പനപ്രകാരം നെഖോ പ്രസ്താവിച്ച കാര്യങ്ങളെ അദ്ദേഹം വകവെച്ചില്ല. മറിച്ച്, മെഗിദ്ദോസമഭൂമിയിൽ നെഖോയുമായി പൊരുതാൻ എത്തി.