2 Chronicles 35:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അദ്ദേഹത്തെ ആ രഥത്തില്‍ നിന്നിറക്കി മറ്റൊരു രഥത്തില്‍ യെരൂശലേമില്‍ കൊണ്ടുവന്നു. അദ്ദേഹം മരിച്ചു, പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. സമസ്ത യെഹൂദ്യയും യെരൂശലേമും യോശീയായെച്ചൊല്ലി വിലപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
Malayalam 1992 MBSI
അങ്ങനെ അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍നിന്നിറക്കി അവന്റെ രണ്ടാം രഥത്തില്‍ ആക്കി യെരൂശലേമില്‍ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില്‍ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവന്‍റെ ഭൃത്യന്മാര്‍ അവനെ രഥത്തിൽ നിന്നിറക്കി അവന്‍റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്‍റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
Malayalam Bible POC-ML 2013
അവര്‍ അവനെ ആ രഥത്തില്‍ നിന്ന്‌ ഇറക്കി മറ്റൊരു രഥത്തില്‍ കിടത്തി ജറുസലെമിലേക്കു കൊണ്ടുവന്നു. അവന്‍ മരിച്ചു; പിതാക്കന്‍മാരുടെ കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ അവർ അദ്ദേഹത്തെ രഥത്തിൽനിന്നിറക്കി; മറ്റൊരു രഥത്തിലേറ്റി ജെറുശലേമിലേക്കു കൊണ്ടുപോന്നു. അവിടെവെച്ച് അദ്ദേഹം മരിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. സകല യെഹൂദയും ജെറുശലേമും അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.