2 Chronicles 35:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചിരുന്നവരും സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരുമായ ലേവ്യരോടു രാജാവു പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
Malayalam 1992 MBSI
അവന്‍ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവേക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതുയിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്‍ പണിത ആലയത്തില്‍ വിശുദ്ധപെട്ടകം വെപ്പിന്‍; ഇനി അതു നിങ്ങളുടെ തോളുകള്‍ക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യിസ്രായേൽജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്ക് വിശുദ്ധരുമായ ലേവ്യരോട് പറഞ്ഞത്: “യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്‍റെ മകന്‍ ശലോമോന്‍ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിന്‍; ഇനി അതു നിങ്ങളുടെ തോളുകള്‍ക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയ ലേവ്യരോട്‌ അവന്‍ പറഞ്ഞു: ദാവീദിന്‍െറ പുത്രനും ഇസ്രായേല്‍ രാജാവുമായ സോളമന്‍ നിര്‍മി ച്ചആലയത്തില്‍ വിശുദ്‌ധപേടകം പ്രതിഷ്‌ഠിക്കുവിന്‍. നിങ്ങള്‍ ഇനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷ ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനത സകലരെയും അഭ്യസിപ്പിക്കുകയും യഹോവയ്ക്കു ശുശ്രൂഷചെയ്യുന്നതിനായി വേർതിരിക്കപ്പെട്ടവരുമായ ലേവ്യരോട് അദ്ദേഹം കൽപ്പിച്ചു: “ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണികഴിപ്പിച്ച ആലയത്തിൽ യഹോവയുടെ വിശുദ്ധപേടകം സ്ഥാപിക്കുക. ഇനിയും നിങ്ങൾ അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെയും അവിടത്തെ ജനമായ ഇസ്രായേലിനെയും സേവിക്കുക.