2 Chronicles 35:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രന്‍ ശലോമോന്‍ നിര്‍മ്മിച്ച ആലയത്തില്‍ വിശുദ്ധ പെട്ടകം പ്രതിഷ്ഠിക്കുക; നിങ്ങള്‍ ഇനി അതു ചുമലില്‍ വഹിക്കേണ്ടതില്ല. ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയും അവിടുത്തെ ജനത്തെയും സേവിക്കുവിന്‍. ഇസ്രായേല്‍ രാജാവായ ദാവീദിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോന്‍റെയും നിര്‍ദ്ദേശങ്ങളനുസരിച്ചു നിങ്ങളെത്തന്നെ പിതൃഭവനക്രമത്തില്‍ ഗണങ്ങളായി തിരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
Malayalam 1992 MBSI
യിസ്രായേല്‍രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളില്‍ കാണുംപോലെ പിതൃഭവനം പിതൃഭവനമായും ക്കുറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽരാജാവായ ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിന്‍.
Malayalam Bible POC-ML 2013
ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറയും പുത്രനായ സോളമന്‍െറയും നിര്‍ദേശങ്ങളനുസരിച്ച്‌ കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ്‌ ഒരുങ്ങുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽരാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ മകനായ ശലോമോന്റെയും നിർദേശങ്ങളനുസരിച്ച് നിങ്ങൾ പിതൃഭവനക്രമത്തിലും ഗണക്രമത്തിലും സ്വയം ഒരുങ്ങുവിൻ!