2 Chronicles 35:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ അര്‍പ്പിക്കുന്നതിനു രാജാവിന്‍റെ ആടുമാടുകളില്‍നിന്നും ചെമ്മരിയാടുകളില്‍നിന്നും കോലാടുകളില്‍നിന്നും മുപ്പതിനായിരം ആട്ടിന്‍കുട്ടികളെയും മൂവായിരം കാളകളെയും യോശീയാ അവര്‍ക്കു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
Malayalam 1992 MBSI
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ യാഗങ്ങള്‍ക്കായിട്ടു രാജാവിന്റെ വക ആട്ടിന്‍ കൂട്ടത്തില്‍നിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കുംവേണ്ടി പെസഹായാഗങ്ങള്‍ക്കായിട്ടു രാജാവിന്‍റെ വക ആട്ടിന്‍കൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍കുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു.
Malayalam Bible POC-ML 2013
അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാകാഴ്‌ച അര്‍പ്പിക്കുവാന്‍വേണ്ടി തന്‍െറ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍ കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ സന്നിഹിതരായിരുന്ന സാമാന്യജനങ്ങൾക്കെല്ലാം പെസഹായാഗം കഴിക്കാനായി യോശിയാവ് മുപ്പതിനായിരം ആടുകളെയും കോലാടുകളെയും മൂവായിരം കാളയെയും കൊടുത്തു. അവ രാജാവിന്റെ സ്വകാര്യസമ്പത്തിൽനിന്നുള്ളവ ആയിരുന്നു.