2 Chronicles 4:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളില്‍ ഗോളാകൃതിയില്‍ ഉണ്ടാക്കിയ മകുടങ്ങള്‍, മകുടങ്ങളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ കണ്ഠാഭരണങ്ങള്‍ പോലെയുള്ള ചങ്ങലകള്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
Malayalam 1992 MBSI
സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ട് തൂണുകൾ,തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
Malayalam Bible POC-ML 2013
രണ്ടു സ്‌തംഭങ്ങള്‍, സ്‌തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള ചിത്രപ്പണികള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;