2 Chronicles 4:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിര്‍മ്മിച്ച് ഹൂരാം-ആബി ശലോമോന്‍രാജാവിനു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻരാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
Malayalam 1992 MBSI
ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കലങ്ങള്‍, ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോന്‍രാജാവിന് ഉണ്ടാക്കിക്കൊടുത്തു.
Malayalam Bible POC-ML 2013
കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാല യത്തിനാവശ്യമായ ഉപകരണങ്ങളൊക്കെയും മിനുക്കിയ ഓടുകൊണ്ടു നിര്‍മിച്ചു ഹൂരാംഅബി സോളമനു നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം-ആബി നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു.