2 Chronicles 4:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജലസംഭരണിയില്‍ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവില്‍ രണ്ടു നിരകളിലായി പല രൂപങ്ങളും വാര്‍ത്തുണ്ടാക്കിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു.
Malayalam 1992 MBSI
അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിനു പത്തു വീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴുകളും രണ്ട് നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.
Malayalam Bible POC-ML 2013
അതിന്‍െറ വക്കിനുതാഴെ ചുറ്റും മുപ്പതുമുഴം നീളത്തില്‍ കായ്‌കള്‍ കൊത്തിയിട്ടുണ്ടായിരുന്നു. കായ്‌കള്‍ രണ്ടു നിരയായി ജലസംഭ രണിയോടൊപ്പമാണ് വാര്‍ത്തെടുത്തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.