2 Chronicles 6:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ ഇസ്രായേല്‍ജനസമൂഹത്തിന്‍റെ സാന്നിധ്യത്തില്‍ സര്‍വേശ്വരന്‍റെ യാഗപീഠത്തിനു മുമ്പാകെ പ്രാര്‍ഥനയ്‍ക്കായി കൈകള്‍ ഉയര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി;
Malayalam 1992 MBSI
അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നു കൊണ്ട് കൈ മലർത്തി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്‍റെ സര്‍വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;
Malayalam Bible POC-ML 2013
സോളമന്‍ ഇസ്രായേല്‍സമൂഹത്തിന്‍െറ സാന്നിധ്യത്തില്‍ കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍െറ മുന്‍പില്‍ നിന്നുകൊണ്ട്‌ കൈകള്‍ വിരിച്ചുപിടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി.