2 Chronicles 6:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ മുമ്പില്‍ അടിയന്‍ നടത്തുന്ന നിലവിളിയും പ്രാര്‍ഥനയും കൈക്കൊള്ളണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
Malayalam 1992 MBSI
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പില്‍ കഴിക്കുന്ന നിലവിളിയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിന്നു അടിയന്റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയും യാചനയും കേൾക്കേണമേ. അടിയന്റെ നിലവിളിയും പ്രാർത്ഥനയും ശ്രദ്ധിക്കേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും എന്‍റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാര്‍ഥനയും കേള്‍ക്കേണ്ടതിന് അടിയന്‍റെ പ്രാര്‍ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
Malayalam Bible POC-ML 2013
എങ്കിലും എന്‍െറ ദൈവമായ കര്‍ത്താവേ, എന്‍െറ നിലവിളികേള്‍ക്കണമേ; അവിടുത്തെ ദാസന്‍െറ പ്രാര്‍ഥനയും അപേക്‌ഷയും സ്വീകരിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ!