2 Chronicles 6:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സ്ഥലത്തുവച്ച് ഈ ദാസന്‍ നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ തക്കവിധം അവിടുത്തെ ദൃഷ്‍ടികള്‍ രാവും പകലും ഈ ആലയത്തിന്‍റെ നേര്‍ക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ.
Malayalam 1992 MBSI
അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേല്‍ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരുനാമം സ്ഥാപിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിൽ അടിയൻ കഴിക്കുന്ന പ്രാർത്ഥന കേൾക്കുവാൻ രാവും പകലും അവിടുത്തെ ദൃഷ്ടികൾ ഈ ആലയത്തിൻമേൽ ഉണ്ടായിരിക്കേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അടിയന്‍ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥന കേള്‍ക്കേണ്ടതിനു നിന്‍റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.
Malayalam Bible POC-ML 2013
കണ്ണുതുറന്ന് ഈ ആലയത്തെ രാപകല്‍ കടാക്‌ഷിക്കണമേ! അങ്ങയുടെ ദാസന്‍െറ പ്രാര്‍ഥന കേള്‍ക്കേണ്ടതിന്, ഈ സ്‌ഥലത്ത് അങ്ങയുടെ നാമം സ്‌ഥാപിക്കുമെന്ന് അങ്ങു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ!