2 Chronicles 6:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരെ പാപം ചെയ്തതിന്‍റെ ഫലമായി ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും അവര്‍ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തില്‍വച്ച് അവിടുത്തോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
Malayalam 1992 MBSI
നിന്റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യാചിക്കയും ചെയ്താല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോട് തോറ്റിട്ട് അനുതാപത്തോടെ നിന്റെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവെച്ച് നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്‍റെ മുമ്പാകെ പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ
Malayalam Bible POC-ML 2013
അങ്ങേജനമായ ഇസ്രായേല്‍ അങ്ങയോടെതിര്‍ത്തു പാപം ചെയ്യുമ്പോള്‍, അവര്‍ ശത്രുക്കളാല്‍ തോല്‍പിക്കപ്പെടുകയും ആ സമയം അവര്‍ പശ്‌ചാത്തപിച്ച് അങ്ങയുടെ നാമത്തെ ഏറ്റുപറയുകയും ഈ ആല യത്തില്‍വച്ച് അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്‌താല്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,