2 Chronicles 6:40 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ ദൈവമേ, ഇപ്പോള്‍ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാര്‍ഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
Malayalam 1992 MBSI
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോഴും എന്‍റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥനയ്ക്കു നിന്‍റെ കണ്ണു തുറന്നും നിന്‍റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
Malayalam Bible POC-ML 2013
എന്‍െറ ദൈവമേ, ഇവിടെ വച്ച്‌ അര്‍പ്പിക്കുന്ന ഈ പ്രാര്‍ഥന ശ്രവിച്ച്‌ ഞങ്ങളെ കടാക്‌ഷിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ!