2 Chronicles 6:41 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
Malayalam 1992 MBSI
ആകയാല്‍ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാര്‍ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാര്‍ നന്മയില്‍ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ യഹോവയായ ദൈവമേ, അങ്ങും അങ്ങയുടെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റ് അങ്ങയുടെ വിശ്രമസ്ഥലത്തേക്ക് വരേണമേ; യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും അങ്ങയുടെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ യഹോവയായ ദൈവമേ, നീയും നിന്‍റെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റു നിന്‍റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്‍റെ പുരോഹിതന്മാര്‍ രക്ഷാവസ്ത്രം ധരിക്കയും നിന്‍റെ ഭക്തന്മാര്‍ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവേ, അങ്ങേശക്‌തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ! ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്‍മാരെ രക്‌ഷയുടെ അങ്കി അണിയിക്കണമേ! അങ്ങയുടെ വിശുദ്‌ധന്‍മാര്‍ അങ്ങയുടെ നന്‍മയില്‍ സന്തോഷിക്കാന്‍ ഇടയാക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകത്തിലേക്ക്. യഹോവയായ ദൈവമേ, അങ്ങയുടെ പുരോഹിതവൃന്ദം രക്ഷയുടെ വസ്ത്രം അണിയട്ടെ! അങ്ങയുടെ വിശ്വസ്തർ അവിടത്തെ നന്മയിൽ ആഹ്ലാദിക്കട്ടെ!