2 Chronicles 6:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തില്‍നിന്ന് എന്‍റെ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളിലെ ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തിരുന്നില്ല. എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ആരെയും നിയമിച്ചിരുന്നുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
Malayalam 1992 MBSI
എന്റെ ജനത്തെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ ജനത്തെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾ മുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്‍റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍നിന്ന് എന്‍െറ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇസ്രായേല്‍ ഗോത്രങ്ങളിലെ ഒരു പട്ടണവും എന്‍െറ നാമത്തില്‍ ഒരാലയം പണിയുവാന്‍ ഞാന്‍ തിരഞ്ഞെടുത്തില്ല; എന്‍െറ ജനമായ ഇസ്രായേ ലിന് അധിപനായി ആരെയും നിയമിച്ചതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല.