2 Chronicles 6:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അവിടുന്നു എന്‍റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ നീ ആഗ്രഹിച്ചു; നിന്‍റെ ആഗ്രഹം നല്ലതുതന്നെ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
Malayalam 1992 MBSI
എന്നാല്‍ യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: “എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്;
Malayalam Bible POC-ML 2013
എന്നാല്‍, കര്‍ത്താവ് എന്‍െറ പിതാവായ ദാവീദിനോട് അരുളിച്ചെയ്‌തു; എന്‍െറ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ നീ ആഗ്രഹിച്ചല്ലോ, നല്ലതുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ.