2 Chronicles 7:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവര്‍ക്ക് ഈ അനര്‍ഥമെല്ലാം വരുത്തിയത് എന്ന് അവര്‍ പറയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.
Malayalam 1992 MBSI
അതിന്നു അവര്‍തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവർ: “തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റ്ദേശത്തുനിന്നു കൊണ്ടുവന്ന ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നത്” എന്ന് ഉത്തരം പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവര്‍: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തിയിരിക്കുന്നത് എന്ന് ഉത്തരം പറയും.
Malayalam Bible POC-ML 2013
തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍നിന്ന് മോചിപ്പി ച്ചദൈവമായ കര്‍ത്താവിനെ ഉപേക്‌ഷിച്ച്, അന്യദേവന്‍മാരെ സ്വീകരിച്ച് അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തതിനാല്‍, അവിടുന്ന് ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തി എന്ന് അവര്‍ പറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”