2 Chronicles 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഗ്നി ഇറങ്ങുന്നതും ആലയത്തില്‍ സര്‍വേശ്വരന്‍റെ തേജസ്സ് നിറയുന്നതും ഇസ്രായേല്‍ജനം കണ്ടപ്പോള്‍ അവര്‍ കല്‍ത്തളത്തില്‍ സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സര്‍വേശ്വരന്‍ നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
Malayalam 1992 MBSI
തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സ് നിറയുന്നതും യിസ്രായേൽമക്കൾ കണ്ടപ്പോൾ അവർ കൽത്തളത്തിൽ സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു: “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത്“ എന്നു പറഞ്ഞ് ദൈവത്തെ സ്തുതിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു.
Malayalam Bible POC-ML 2013
അഗ്‌നി താഴേക്കു വരുന്നതും ആല യത്തില്‍ കര്‍ത്താവിന്‍െറ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്‌ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്‌തുതിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു: “അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”