2 Chronicles 7:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്‍റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളില്‍നിന്നുമുള്ള ഇസ്രായേല്‍ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അതില്‍ പങ്കെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
Malayalam 1992 MBSI
ശലോമോനും ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോൻ ഏഴു ദിവസം ഉൽസവം ആചരിച്ചു. ഹമാത്തിന്റെ അതിർ മുതൽ ഈജിപ്റ്റ്തോടുവരെയുള്ള വലിയൊരു കൂട്ടം യിസ്രായേൽ ജനം അവനോടൊപ്പം ഉത്സവം ആചരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോനും ഹമാത്തിന്‍റെ അതിര്‍മുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു.
Malayalam Bible POC-ML 2013
സോളമന്‍ ഏഴുദിവസം ഉത്‌സ വമായി ആചരിച്ചു. ഹാമാത്തിന്‍െറ അതിര്‍ത്തി മുതല്‍ ഈജിപ്‌തുതോടുവരെയുള്ള എല്ലാ സ്‌ഥലങ്ങളിലും നിന്ന് ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം അതില്‍ പങ്കെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഏഴുദിവസം ഉത്സവം ആചരിച്ചു.