2 Chronicles 8:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇസ്രായേല്‍രാജാവായിരുന്ന ദാവീദിന്‍റെ കൊട്ടാരത്തില്‍ എന്‍റെ ഭാര്യ പാര്‍ത്തുകൂടാ; സര്‍വേശ്വരന്‍റെ പെട്ടകം എത്തിയിരിക്കുന്ന സ്ഥലം വിശുദ്ധമാണ്”. ഇങ്ങനെ പറഞ്ഞു ഫറവോയുടെ പുത്രിയായ തന്‍റെ ഭാര്യയെ ശലോമോന്‍ ദാവീദിന്‍റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കായി പണിത കൊട്ടാരത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കു വേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍ ഫറവോന്‍റെ മകളെ ദാവീദിന്‍റെ നഗരത്തിൽനിന്ന് താന്‍ അവള്‍ക്കുവേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്‍റെ അരമനയിൽ എന്‍റെ ഭാര്യ പാര്‍ക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ പേടകം ഇരിക്കുന്നിടം വിശുദ്‌ധമാണ്‌; ആകയാല്‍ ഫറവോയുടെ മകളായ എന്‍െറ ഭാര്യ, ഇസ്രായേല്‍രാജാവായ ദാവീദിന്‍െറ കൊട്ടാരത്തില്‍ വസിച്ചുകൂടാ എന്നു പറഞ്ഞ്‌ സോളമന്‍ അവളെ അവിടെ നിന്നു കൊണ്ടുപോയി അവള്‍ക്കായി പണിത കൊട്ടാരത്തില്‍ പാര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫറവോന്റെ പുത്രിയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവന്ന് താൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരത്തിൽ പാർപ്പിച്ചു. “യഹോവയുടെ പേടകം എത്തുന്ന ഇടങ്ങൾ വിശുദ്ധമാണ്, അതിനാൽ ഇസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ ഫറവോന്റെ മകളായ എന്റെ ഭാര്യ വസിച്ചുകൂടാ,” എന്ന് അദ്ദേഹം പറഞ്ഞു.