2 Chronicles 9:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹൂരാമിന്‍റെയും ശലോമോന്‍റെയും ദാസന്മാര്‍ ഓഫീരില്‍നിന്നു സ്വര്‍ണം കൊണ്ടുവന്നതോടൊപ്പം ചന്ദനത്തടിയും വിലയേറിയ രത്നങ്ങളും കൂടി കൊണ്ടുവന്നിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
Malayalam 1992 MBSI
ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനത്തടിയും രത്നങ്ങളും കൊണ്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്‍റെ ദാസന്മാരും ശലോമോന്‍റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
Malayalam Bible POC-ML 2013
സോളമന്‍െറയും ഹീരാമിന്‍െറയും ഭൃത്യന്‍മാര്‍ ഓഫീറില്‍ നിന്നു പൊന്നിനുപുറമേ രക്‌തചന്‌ദനവും രത്‌നങ്ങളുംകൊണ്ടുവന്നിട്ടുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
(ഇതു കൂടാതെ, ഹീരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരുംചേർന്ന് ഓഫീറിൽനിന്ന് സ്വർണവും ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളുംകൂടി കൊണ്ടുവന്നു.