2 Chronicles 9:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടു ശലോമോന്‍രാജാവ് ഇരുനൂറ് വലിയ പരിച ഉണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ശേക്കെല്‍ സ്വര്‍ണം വേണ്ടിവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
Malayalam 1992 MBSI
ശലോമോന്‍ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല്‍ പൊന്‍ പലക ചെലവായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോൻരാജാവ് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വൻപരിചകൾ ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറു ശേക്കെൽ പൊന്ന് ചെലവായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍രാജാവ് പൊന്‍പലകകൊണ്ട് ഇരുനൂറ് വന്‍പരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറ് ശേക്കെൽ പൊന്‍പലക ചെലവായി.
Malayalam Bible POC-ML 2013
അടിച്ചുപരത്തിയ സ്വര്‍ണം കൊണ്ടു സോളമന്‍ ഇരുനൂറു വലിയ പരിചകള്‍ ഉണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം വേണ്ടിവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽവീതം സ്വർണം ചെലവായി.