2 Chronicles 9:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ടു മുന്നൂറു ചെറിയ പരിചകളുമുണ്ടാക്കി. ഓരോന്നിനും മുന്നൂറു ശേക്കെല്‍ സ്വര്‍ണംവീതം വേണ്ടിവന്നു. ഇവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
Malayalam 1992 MBSI
അവന്‍ പൊന്‍ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെല്‍ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോന്‍ വനഗൃഹത്തില്‍വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അടിച്ചുപരത്തിയ പൊന്നു കൊണ്ട് മുന്നൂറു ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും മുന്നൂറു ശേക്കെൽ പൊന്ന് ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പൊന്‍പലകകൊണ്ട് മുന്നൂറ് ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്കു മുന്നൂറ് ശേക്കെൽ പൊന്നു ചെലവായി. രാജാവ് അവയെ ലെബാനോന്‍ വനഗൃഹത്തിൽവച്ചു.
Malayalam Bible POC-ML 2013
മുന്നൂറു ഷെക്കല്‍ വീതം തൂക്കമുള്ള മുന്നൂറു ചെറിയ പരിചകളും അവന്‍ സ്വര്‍ണപാളികള്‍ കൊണ്ടു നിര്‍മിച്ചു. രാജാവ്‌ ഇവയെല്ലാം ലബനോന്‍ കാനനമന്‌ദിരത്തില്‍ സൂക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മുന്നൂറു ശേക്കേൽ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.